Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsനെല്ലിന്റെ വിലയ്ക്ക് പകരം സർക്കാർ അടയ്ക്കുമെന്ന് പറഞ്ഞ് ലോൺ എടുപ്പിച്ചു, ലോൺ തിരിച്ചടയ്ക്കാതെ സർക്കാർ ചതിച്ചു...

നെല്ലിന്റെ വിലയ്ക്ക് പകരം സർക്കാർ അടയ്ക്കുമെന്ന് പറഞ്ഞ് ലോൺ എടുപ്പിച്ചു, ലോൺ തിരിച്ചടയ്ക്കാതെ സർക്കാർ ചതിച്ചു ; കുട്ടനാട്ടിൽ കർഷകൻ ആത്മ,ഹത്യ ചെയ്തു

chanakya news
-Advertisements-

ആലപ്പുഴ : മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കുറിപ്പ് എഴുതിവെച്ച ശേഷം കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി അംബേദ്‌കർ കോളനിയിലെ താമസക്കാരനായ പ്രസാദ് (55) ആണ് മരിച്ചത്. സർക്കാർ തിരിച്ചവടക്കുമെന്ന ഉറപ്പിൽ എടുത്ത വായ്‌പ്പാ സർക്കാർ തിരിച്ചടയ്ക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രസാദ് എഴുതിയ കുറിപ്പിൽ പറയുന്നു.

സർക്കാരിന് നൽകിയ നെല്ലിന്റെ വില പിആർഎസ്‌ വായ്പയായാണ് നൽകിയത്. സർക്കാർ അടയ്‌ക്കുമെന്ന ഉറപ്പിൽ നൽകിയ വായ്‌പ്പാ സർക്കാർ അടച്ചില്ലെന്നും തന്നെ ചതിച്ചെന്നുമാണ് പ്രസാദിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

ഇന്നലെയാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ പ്രസാദിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ ആരോഗ്യനില ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു.

English Summary : farmer suicide in kuttanad suicide

-Advertisements-