Friday, May 3, 2024
-Advertisements-
KERALA NEWSവായ്പ്പയെടുത്ത് വാങ്ങിയ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ; കോട്ടയത്ത് പിതാവിനേയും മകനേയും മ,രിച്ച നിലയിൽ...

വായ്പ്പയെടുത്ത് വാങ്ങിയ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി ; കോട്ടയത്ത് പിതാവിനേയും മകനേയും മ,രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

chanakya news
-Advertisements-

കോട്ടയം : മീനടം നെടുംപൊയ്കയിൽ പിതാവിനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്ക് പോയ മീനടം സ്വദേശി ബിനു (48), മകൻ ശിവഹരി (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും ഇരുന്നൂറ് മീറ്ററോളം മാറി ആൾതാമസമില്ലാത്ത മറ്റൊരു വീട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യ കമ്പനിക്കാർ കുടിശിക ആവിശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ബിനുവും ശിവഹരിയും പ്രഭാത സവാരിക്കായി ഇറങ്ങിയത്. പെരുമ്പാവൂർ സ്വദേശിയായ പ്രവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട് നോൽക്കാൻ ഏൽപ്പിച്ച പ്രദേശവാസി രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

English Summary : father and son found dead in kottayam update

-Advertisements-