Monday, May 6, 2024
-Advertisements-
KERALA NEWSAlappuzha Newsഎസ്‌ഐ യുടെ കോളറിൽ കുത്തിപ്പിടിച്ചു, കണ്ണാടി തല്ലി പൊട്ടിച്ചു ; പോലീസ് സ്റ്റേഷനിൽ പരാക്രമം, നടൻ...

എസ്‌ഐ യുടെ കോളറിൽ കുത്തിപ്പിടിച്ചു, കണ്ണാടി തല്ലി പൊട്ടിച്ചു ; പോലീസ് സ്റ്റേഷനിൽ പരാക്രമം, നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

ആലപ്പുഴ : വനിതാ പോലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐ യെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ചലച്ചിത്രതാരം അനൂപ് ചന്ദ്രന്റെ ഭാര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചേർത്തല സ്വദേശി ലക്ഷ്മിക്കെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെ വനിതാ എസ് ഐ യുടെ കോളറിൽ കുത്തിപ്പിടിക്കുകയും മുറിയിലെ കണ്ണാടിച്ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരാതി സംബന്ധിച്ച വിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രകോപിതയായ ലക്ഷ്മി പരാതി നൽകിയ ആളെ മർദിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ വനിത എസ്‌ഐ യെ കയ്യേറ്റം ചെയ്യുകയായിരുന്നു.

English Summary : female si attacked at police station woman in custody

-Advertisements-