Saturday, May 4, 2024
-Advertisements-
KERALA NEWSദേശീയ മെഡൽ ജേതാവായിരുന്നു ; കൊല്ലം പുനലൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് കയറി മുൻ...

ദേശീയ മെഡൽ ജേതാവായിരുന്നു ; കൊല്ലം പുനലൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് കയറി മുൻ കായിക താരത്തിന് ദാരുണാ,ന്ത്യം

chanakya news
-Advertisements-

കൊല്ലം : തിരുമംഗലത്ത് നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മുൻ കായിക താരവും ദേശിയ മെഡൽ ജേതാവുമായ ഓംകാർ നാഥ് (25) ആണ് മരിച്ചത്. കൊല്ലം-പുനലൂർ ദേശിയ പാതയിൽ ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഓംങ്കാർ നാഥ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാളക്കോട് പള്ളിക്ക് സമീപത്താണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം എസ്‌പി ക്യാമ്പിലെ ഹവീൽദാറാണ് കൊല്ലം തൊളിക്കോട് സ്വദേശിയായ ഓംകാർ നാഥ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

English Summary : former athlete dies in accident kollam

-Advertisements-