Friday, May 3, 2024
-Advertisements-
NATIONAL NEWSmangaluruഅമ്മയും മൂന്ന് മക്കളും ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ കൊ,ല്ലപ്പെട്ട നിലയിൽ കണ്ടെത്തി, മുഖം...

അമ്മയും മൂന്ന് മക്കളും ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേരെ കൊ,ല്ലപ്പെട്ട നിലയിൽ കണ്ടെത്തി, മുഖം മൂടി ധരിച്ചെത്തിയ ആളാണ് കൊ,ലപാതകം നടത്തിയതെന്ന് വിവരം

chanakya news
-Advertisements-

മംഗളൂരു : ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഡുപ്പി മൽപേ സ്വദേശികളായ ഹസീന (46), മക്കളായ അസീം (14), ഐനാസ് (21), അഫ്‌നാൻ (23) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഹസീനയുടെ ഭർതൃ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരാൾ ഹസീനയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നെന്നാണ് പ്രാഥമിക വിവരം. മുഖം മൂടി ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓട്ടോ റിക്ഷയിൽ എത്തിയ പ്രതി പതിനഞ്ച് മിനിറ്റിനുള്ളിൽ കുടുംബത്തെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.കൊലയാളി എത്തിയ ഓട്ടോ റിക്ഷയുടെ ഡ്രൈവറെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൊല്ലപ്പെട്ട ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് സൗദി അറേബ്യയയിൽ ജോലി ചെയ്യുകയാണ്.

English Summary : four members of family killed in udupi

-Advertisements-