Wednesday, May 1, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് മകൻ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് മകൻ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി

chanakya news
-Advertisements-

തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ മകൻ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി. വെള്ളറട ആനപ്പാറ സ്വദേശിനി നളിനി (62) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മോസസ് ബിപിൻ (36) നെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് നളിനിയും മകൻ മോസസും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

നളിനിയുടെ ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. രാവിലെ നളിനിയുടെ ഇളയ മകൻ ജെയിൻ ജോക്കബ് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ജെയിൻ ജോക്കബ് വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ സമീപ വാസികളെ മോസസ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് പോലീസെത്തി ബലപ്രയോഗത്തിലാണ് മോസസിനെ കസ്റ്റഡിയിലെടുത്തത്. മദ്യ ലഹരിയിലാണ് മോസസ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

English Summary : thiruvanandhapuram son kills mother in home

-Advertisements-