Sunday, May 12, 2024
-Advertisements-
KERALA NEWSKannur Newsതലശ്ശരി ഗവൺമെന്റ് കോളേജ് ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്നറിയപ്പെടും, കോളേജിന്റെ പേര്...

തലശ്ശരി ഗവൺമെന്റ് കോളേജ് ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്നറിയപ്പെടും, കോളേജിന്റെ പേര് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്

chanakya news
-Advertisements-

തിരുവനന്തപുരം : തലശ്ശരി ഗവൺമെന്റ് കോളേജ് ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്നറിയപ്പെടും. കോളേജിന്റെ പേര് മാറ്റിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ധു വാർത്താകുറിപ്പിൽ അറിയിച്ചു.

തലശ്ശേരി ഗവൺമെന്റ് കോളേജിന്റെ ഉന്നമനത്തിനായി ജനപ്രതിനിധി എന്ന നിലയിലും,പൊതുപ്രവർത്തകൻ എന്ന നിലയിലും നൽകിയ പിന്തുണയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ആദരമാണ് പേര് മാറ്റലെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

അതേസമയം തലശ്ശേരി ഗവൺമെന്റ് കോളേജിന് അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് നൽകണമെന്ന് തലശ്ശേരി എംഎൽഎ യും സ്പീക്കറുമായ എ.എൻ ഷംസീർ ആവിശ്യപെട്ടിരുന്നതായും മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

English Summary : Government College Thalassery new name

-Advertisements-