Friday, May 3, 2024
-Advertisements-
KERALA NEWSAlappuzha Newsയൂത്ത് കോൺഗ്രസ്സ് വനിത നേതാവിന്റെ ഫോണിലേക്ക് ഖത്തറിൽ ഇരുന്ന് അശ്ലീല ദൃശ്യങ്ങൾ അയച്ച പ്രതി അറസ്റ്റിൽ

യൂത്ത് കോൺഗ്രസ്സ് വനിത നേതാവിന്റെ ഫോണിലേക്ക് ഖത്തറിൽ ഇരുന്ന് അശ്ലീല ദൃശ്യങ്ങൾ അയച്ച പ്രതി അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീഡിയോ കോളിലൂടെ അശ്ലീലം പ്രദർശിപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷമീർ (35) ആണ് അറസ്റ്റിലായത്. കായംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്ന പ്രതി നിരന്തരം അരിത ബാബുവിന്റെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീഡിയോ കോളിലൂടെ അശ്ലീലം പ്രദർശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അരിത ബാബു പോലീസിൽ പരാതി നൽകുകയായിരുന്നു.

ഖത്തർ നമ്പറിൽ നിന്നും അരിതയുടെ വാട്സാപ്പ് നമ്പറിലേക്കാണ് പ്രതി അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നത്. വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ച പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് അരിത ബാബു സുഹൃത്തിന്റെ നമ്പറിൽ നിന്നും തിരിച്ച് വിളിച്ച് പ്രതിയുടെ മുഖം പകർത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പ്രതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അരിത ബാബു പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.

English Summary : He sent an obscene video to Arita Babu’s WhatsApp

-Advertisements-