Friday, May 3, 2024
-Advertisements-
KERALA NEWSഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ

chanakya news
-Advertisements-

തൃശൂർ : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. ആവിണിശ്ശേരി സ്വദേശി അഭിലാഷ് (34) ആണ് അറസ്റ്റിലായത്.

മൂന്ന് വർഷം മുൻപാണ് അഭിലാഷ് ഫേസ്‌ബുക്കിലൂടെ വീട്ടമ്മയായ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് യുവതി അറിയാതെ സ്വകര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. സ്വകര്യ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം വീട്ടമ്മ പരാതിയുമായി നെടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈയിൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ഹാർഡ് ഡിസ്‌ക്കുകളും പോലീസ് പിടിച്ചെടുത്തു.

English Summary : housewife threatened to spread nude video accused arrested

-Advertisements-