Monday, May 6, 2024
-Advertisements-
KERALA NEWSഇരുവരുടേതും പ്രണയ വിവാഹമായിരുന്നു ; അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു ; അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

chanakya news
-Advertisements-

എറണാകുളം : കിഴക്കമ്പലത്ത് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാക്കാട്ടുമോളം രവിയുടെ മകൾ അനുമോൾ (26) ആണ് മരിച്ചത്. സംഭവത്തിൽ അനുമോളുടെ ഭർത്താവ് വാഴക്കുളം സ്വദേശി രജീഷ് (31) നെ പോലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവുമായി പിണങ്ങിപോയ അനുമോൾ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം അനുമോളുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയ പിതാവ് രവിയാണ് അനുമോളെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന അനുമോളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനുമോളുടെ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. പെയിറ്റിംങ് ജോലിക്കാരനായ രജീഷും അനുമോളും പ്രണയിച്ചാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുള്ളതായി ബന്ധുക്കൾ പറയുന്നു. അനുമോൾക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് രജീഷ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : kochi man kills wife over suspicion of extra marital affair

-Advertisements-