Monday, May 6, 2024
-Advertisements-
KERALA NEWSതിരുവല്ലത്ത് ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും പോലീസ് കേസെടുത്തു

തിരുവല്ലത്ത് ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും പോലീസ് കേസെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം : തിരുവല്ലത്ത് ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിത്താനം സ്വദേശിനി ഷഹന ഷാജി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഷഹാനയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവ് നൗഫലിനെതിരെയും, ഭർതൃ മാതാവ് സുനിതയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.

മൂന്ന് വർഷം മുൻപാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഷഹാനയും കാട്ടാക്കട സ്വദേശിനി നൗഫലും തമ്മിൽ വിവാഹിതരായത്. വിവാഹത്തിന് ശേഷം നൗഫൽ ഷഹാനയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 75 പവൻ സ്വർണ്ണമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കൂടുതൽ പണം ആവിശ്യപെട്ടാണ് ഭർത്താവും വീട്ടുകാരും ചേർന്ന് ഉപദ്രവിച്ചതെന്നും ഷഹാനയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ഉപദ്രവം സഹിക്കാനാവാതെ മൂന്ന് മാസം മുൻപ് ഷഹാന രണ്ട് വയസുള്ള കുട്ടിയുമായി സ്വന്തം വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സഹോദരന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഷഹാനയേയും കുട്ടിയേയും കൂട്ടികൊണ്ടുപോകുവാൻ നൗഫൽ എത്തിയെങ്കിലും ഷഹാന പോകാൻ തയ്യാറായില്ല.

ഇരുവരും തമ്മിൽ വഴക്കിടുകയും നൗഫൽ കുട്ടിയുമായി പോകുകയും ചെയ്തു. കുട്ടിയെ കൊണ്ട് പോകുന്നത് ഷഹാന എതിർത്തെങ്കിലും നൗഫൽ കാര്യമാക്കിയില്ല. കുട്ടിയെ കൊണ്ട് പോയ മനോവിഷമത്തിൽ മുറിയിൽ കയറി വാതിലടച്ച ഷഹാനയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

English Summary : woman commits suicide thiruvananthapuram

-Advertisements-