Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsതലയ്ക്കും കഴുത്തിനും വെ,ട്ടേറ്റ ജയശ്രീ ഓടി രക്ഷപെടുകയായിരുന്നു ; ആലപ്പുഴയിൽ ഭാര്യയെ വെ,ട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ഭർത്താവ്...

തലയ്ക്കും കഴുത്തിനും വെ,ട്ടേറ്റ ജയശ്രീ ഓടി രക്ഷപെടുകയായിരുന്നു ; ആലപ്പുഴയിൽ ഭാര്യയെ വെ,ട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ഭർത്താവ് ജീ,വനൊടുക്കി

chanakya news
-Advertisements-

ആലപ്പുഴ : ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴി സ്വദേശി ശ്രീജിത്ത് (42) ആണ് മരിച്ചത്. ശ്രീജിത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ജയശ്രീയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശ്രീജിത്തും ഭാര്യ ജയശ്രീയും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഇതിനിടയിൽ പ്രകോപിതനായ ശ്രീജിത്ത് വെട്ട് കത്തി ഉപയോഗിച്ച് ജയശ്രീയെ വെട്ടുകയുമായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ജയശ്രീ വീട്ടിൽ നിന്നും ഇറങ്ങിയോടി അയൽവാസിയുടെ വീട്ടിൽ അഭയം തേടുകയായിരിക്കുന്നു.

നാട്ടുകാരും സമീപവാസികളും ചേർന്നാണ് ജയശ്രീയെ ആശുപത്രിയിൽ എത്തിച്ചത്. ജയശ്രീയെ വെട്ടിയതിന് ശേഷം ശ്രീജിത്ത് വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

English Summary : husband killed himself after stabing his wife in alappuzha

-Advertisements-