Thursday, May 2, 2024
-Advertisements-
KERALA NEWSരക്തം കൊണ്ട് കാറിൽ ഐ ലൗ യു അമ്മു എന്നെഴുതി ; ആ,ത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ...

രക്തം കൊണ്ട് കാറിൽ ഐ ലൗ യു അമ്മു എന്നെഴുതി ; ആ,ത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ആശുപത്രിയിൽ എത്തിച്ചു, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഭർത്താവിനെ കാണാതായി

chanakya news
-Advertisements-

പത്തനംതിട്ട : ചെങ്ങന്നൂരിൽ യുവതിയെ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളനട കാരയ്ക്കാട് സ്വദേശി അരുൺ ബാബുവിന്റെ ഭാര്യ ലിജി (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ലിജിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഭർത്താവ് അരുൺ ബാബു അയൽവാസികളുടെ സഹായത്തോടെ ലിജിയെ പന്തളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതേസമയം ഭാര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അരുൺ ബാബുവിനെ കാണാതായി. അരുണിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ അരുൺ ബാബുവിന്റെ കാർ വെൺമണി പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറയുള്ളതായി പോലീസ് പറയുന്നു. അച്ചൻകോവിലാറ്റിലേക്കുള്ള വഴിയിലും രക്തക്കറ കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് അച്ചൻകോവിലാറ്റിൽ തെരച്ചിൽ നടത്തുകയാണ്.

കാറിനുള്ളിൽ രക്തം കൊണ്ട് ഐ ലൗ യു അമ്മു എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറയുന്നു. കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം അരുൺ ബാബു ആറ്റിലേക്ക് ചാടിയെന്ന നിഗമനത്തിലാണ് തെരച്ചിൽ നടത്തുന്നത്. മൂന്ന് വർഷം മുൻപാണ് അരുൺ ബാബുവും, ലിജിയും വിവാഹിതരായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ലിജി ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : husband who went missing after wifes suicide

-Advertisements-