Sunday, April 28, 2024
-Advertisements-
KERALA NEWSവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും ;...

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും ; പ്രതികരണവുമായി ഉണ്ണി മുകുന്ദന്റെ മാനേജർ

chanakya news
-Advertisements-

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ കുമാർ. ഇപ്പോൾ സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥിയായേക്കും എന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ലെന്നും. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നതെന്നും വിപിൻ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഉണ്ണി ഇപ്പോള്‍ സിനിമയില്‍ നല്ല തിരക്കിലാണെന്നും. മറ്റൊന്നിലും ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഉണ്ണി മുകുന്ദന്റെ മാനേജർ വിപിൻ കുമാർ വ്യക്തമാക്കി.

English Summary : Unni mukundan bjp candidate pathanamthitta

-Advertisements-