Sunday, April 28, 2024
-Advertisements-
KERALA NEWSപത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു

പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : കോഴഞ്ചേരി പിന്നാലത്ത് പടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട സീതത്തോട്ടിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാനമേള സംഘത്തിന്റെ പിക്കപ്പ് വാനും പച്ചക്കറിയുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു.

English Summary : two died after lorry and pick up van collides

-Advertisements-