Friday, May 17, 2024
-Advertisements-
KERALA NEWSതൃശൂരിൽ ഭാര്യയേയും, ഭർത്താവിനേയും റെയിൽവേ സ്റ്റേഷന് സമീപത്ത് മ,രിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ ഭാര്യയേയും, ഭർത്താവിനേയും റെയിൽവേ സ്റ്റേഷന് സമീപത്ത് മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തൃശൂർ : ചാലക്കുടി മുരിങ്ങൂരിൽ ഭാര്യയേയും, ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. മുരിങ്ങൂർ ഡിവൈൻ നഗർ റയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാള എരവത്തൂർ സ്വദേശികളായ നന്ദകുമാർ (62), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ എറണാകുളത്തേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിൻ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

English Summary : husband wife found dead on railway track

-Advertisements-