Friday, May 3, 2024
-Advertisements-
KERALA NEWSപ്രണയം നിരസിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോളേജ് വിദ്യാർത്ഥി...

പ്രണയം നിരസിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : പ്രണയം നിരസിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ഇടുക്കി ആനമലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് കോളേജ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവാവ് പെൺകുട്ടിയെ നിരന്തരം ശല്ല്യം ചെയ്ത് വരികയായിരുന്നു. ശല്ല്യം ആസഹ്യമായതോടെയാണ് പെൺകുട്ടി പ്രണയം നിരസിച്ചത്. പെൺകുട്ടിയുടെ മറുപടിയാണ് യുവാവിനെ ചൊടിപ്പിച്ചത്.

പെൺകുട്ടി പ്രണയം നിരസിച്ചതിന് പിന്നാലെയാണ് കൊലപാതക ശ്രമം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തുകയും യുവാവിനെ കണ്ട് ബഹളം വെച്ച പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അവശനിലയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

-Advertisements-