Saturday, May 4, 2024
-Advertisements-
ENTERTAINMENTCinemaഇത്രയും പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത് ; കേരളീയം ഉദ്‌ഘാടന ചടങ്ങിൽ സ്ത്രീ പ്രാതിനിധ്യമില്ലെന്ന...

ഇത്രയും പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത് ; കേരളീയം ഉദ്‌ഘാടന ചടങ്ങിൽ സ്ത്രീ പ്രാതിനിധ്യമില്ലെന്ന വിമർശനവുമായി ചലച്ചിത്രതാരം ജോളി ചിറയത്ത്

chanakya news
-Advertisements-

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ന്റെ ഏഴ് ദിവസം നീണ്ട് നിൽക്കുന്ന കേരളീയം പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിനെതിരെ വിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘടന ചടങ്ങിൽ സ്ത്രീ സാനിധ്യം പേരിന് വേണ്ടി മാത്രമായിരുന്നെന്ന് ജോളി ചിറയത്ത് വിമർശിച്ചു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജോളി ചിറയത്ത് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഇത്രയാധീകം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നതെന്ന് ജോളി ചിറയത്ത് ചോദിക്കുന്നു. കാലം പുരോഗമിച്ചിട്ടും ജൻട്രൽ ന്യുട്രൽ ആയിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ട് പോകുന്നതായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ജോളി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മത സംഘടനകളെയാണ് ഇത്തരത്തിൽ വിമർശിച്ചുകൊണ്ടിരുന്നത്. പക്ഷെ ഇപ്പോൾ നമ്മൾ എന്താണ് ഇവിടെ കാണുന്നതെന്നും ജോളി ചിറയത്ത് ചോദിക്കുന്നു. സ്ത്രീയുടെ സാനിധ്യം ഉണ്ടെങ്കിലും അത് ഒരു അറ്റത്താണ് എത്ര അശ്ലീലമാണ് ഈ ചിത്രം.

ഒരു ഫ്രെമിൽ കൊള്ളാത്ത അത്രയും അറ്റത്താണ് സ്ത്രീ. ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെ ആണെങ്കിൽ ഇനി നമുക്ക് ആരെയാണ് വിമർശിക്കാൻ അധികാരമുള്ളതെന്നും ജോളി ചോദിക്കുന്നു.

Engish Summary : jolly chirayath about keraleeyam

-Advertisements-