Thursday, May 2, 2024
-Advertisements-
KERALA NEWSKannur Newsകണ്ണൂരിൽ ഒന്നിരിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ യുവാവ് കുത്തി കൊ,ലപ്പെടുത്തി

കണ്ണൂരിൽ ഒന്നിരിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ യുവാവ് കുത്തി കൊ,ലപ്പെടുത്തി

chanakya news
-Advertisements-

കണ്ണൂർ : ആലക്കോട് ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി. അരങ്ങം സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. സംഭവത്തിൽ ജോഷിയുടെ സുഹൃത്തും വട്ടക്കയം സ്വദേശിയുമായ ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്നു ഇരുവരും. അതിനിടെ ജയേഷ് കത്തിയെടുത്ത് ജോഷിയെ കുത്തുകയായിരുന്നു. വയറിലും ഞെഞ്ചിലും കുത്തേറ്റ ജോഷിയെ സുഹൃത്തുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോഷിയുമായി ജയേഷിന് മുൻ വൈരാഗ്യമുള്ളതായി പോലീസ് പറയുന്നു. നേരത്തെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും വിവരമുണ്ട്. ജോഷിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണോ ജയേഷ് കത്തി കൈയിൽ കരുതിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : kannur youth killed

-Advertisements-