Friday, May 3, 2024
-Advertisements-
KERALA NEWSസഹപ്രവർത്തകരുടെ ഉപദ്രവം താങ്ങാനാവുന്നില്ല ; മ രണത്തിന് കരണക്കാരായവരുടെ പേരെഴുതിവെച്ച് മൂവാറ്റുപുഴയിൽ പോലീസുകാരൻ ജീ വനൊടുക്കി

സഹപ്രവർത്തകരുടെ ഉപദ്രവം താങ്ങാനാവുന്നില്ല ; മ രണത്തിന് കരണക്കാരായവരുടെ പേരെഴുതിവെച്ച് മൂവാറ്റുപുഴയിൽ പോലീസുകാരൻ ജീ വനൊടുക്കി

chanakya news
-Advertisements-

എറണാകുളം : മൂവാറ്റുപുഴയിൽ പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി എആർ ക്യാമ്പിലെ സിപിഒ ജോബി ദാസ് (48) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സഹപ്രവർത്തകരുടെ മാനസീക പീഡനത്തെ തുടർന്നാണ് ജോബി ദാസ് ജീവനൊടുക്കിയതെന്നാണ് വിവരം. ജോബി ദാസിന്റെ ആത്മഹത്യ കുറിപ്പിൽ നിന്നാണ് സഹപ്രവർത്തകർ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇതേ തുടർന്ന് ജോബി ദാസ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായും സൂചനയുള്ളത്.

തന്റെ മരണത്തിന് കാരണക്കാരായ പോലീസുകാരുടെ പേരും ജോബി ദാസ് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary : kerala police officer ends life at home at muvattupuzha

-Advertisements-