Saturday, May 4, 2024
-Advertisements-
NATIONAL NEWSസാമ്പത്തികമായി ഞെരുക്കുന്നു ; കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

സാമ്പത്തികമായി ഞെരുക്കുന്നു ; കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

chanakya news
-Advertisements-

ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് കേരള സർക്കാരിന് വിദഗ്ധ നിയമോപദേശം ലഭിച്ചതായും വിവരം.

വായ്‌പ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാകും കേരളം സുപ്രീം കോടതിയെ സമീപിക്കുക. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിനെതിരെ കേരളം നിയമപോരാട്ടത്തിനൊരുങ്ങുന്നത്.

കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായാണ് വിവരം. അതേസമയം കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുത്ത വായ്‌പ്പാ കേരളത്തിന്റെ വായ്പ്പയായി കണക്കാക്കിയാണ് കേന്ദ്രം വായ്പ പരിധി കുറച്ചത്.

English Summary : Kerala to Supreme Court against central government

-Advertisements-