Saturday, May 4, 2024
-Advertisements-
KERALA NEWSപോലീസ് പോലും അറിഞ്ഞത് നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോൾ ; കൊല്ലം ആശ്രമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച്...

പോലീസ് പോലും അറിഞ്ഞത് നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോൾ ; കൊല്ലം ആശ്രമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്ന്കളഞ്ഞു

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ നിന്നും നാലംഗ സംഘം തട്ടികൊണ്ട് പോയ ആറുവയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രമ മൈതാനിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പോലീസിൽ ഏൽപ്പിച്ചത്.

ഇരുപത് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. അതേസമയം കുട്ടിയെ തട്ടികൊണ്ട് പോയവരെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ആളുകൾ പ്രതികളെ തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്നാണ് നിഗമനം.

English Summary : kollam girl missing abigel sara reji updates

-Advertisements-