Monday, May 13, 2024
-Advertisements-
KERALA NEWSകൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിതയുടെ സ്വകര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിതയുടെ സ്വകര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : മയ്യനാട് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ (38) ആണ് അറസ്റ്റിലായത്. വിദേശ വനിതയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ചെന്ന പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം മയ്യനാട് താന്നിയിലുള്ള റിസോർട്ടിലെത്തിയ വിദേശ വനിത സമീപത്തെ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിൽ പ്രതി വിദേശ വനിതയെ നോക്കി ലൈംഗീക താൽപ്പര്യത്തോടെ സമീപിക്കുകയും ലൈംഗീക ചേഷ്ടകൾ കാണിക്കുകയും ചെയ്തു.

എന്നാൽ വിദേശ വനിത ഇത് അവഗണിച്ചു. തുടർന്ന് പ്രതി കടലിൽ കുളിക്കുകയായിരുന്ന വിദേശ വനിതയുടെ അടുത്തെത്തിയ പ്രതി അവരുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത ഇരവിപുരം പോലീസ് പോലീസ് അറസ്റ്റ് ചെയ്തു.

English Summary : man was arrested for touching the private parts of a foreign woman

-Advertisements-