Friday, May 3, 2024
-Advertisements-
KERALA NEWSIdukki Newsപാഞ്ചാലിമേട് കണ്ട് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത് ; ഇടുക്കിയിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് പാറ ഇടിഞ്ഞ്...

പാഞ്ചാലിമേട് കണ്ട് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത് ; ഇടുക്കിയിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

chanakya news
-Advertisements-

ഇടുക്കി : കുട്ടിക്കാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് യുവതി മരിച്ചു. കമ്പംമേട് സ്വദേശിനി സോമിനിയാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കുട്ടിക്കാനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് കാർ നിർത്തിയിട്ടേക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥനും കുടുംബവുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവർ പാഞ്ചാലിമേട്ടിൽ പോയി മടങ്ങിവരുന്നതിനിടെ ശക്തമായ മഴ പെയ്യുകയായിരുന്നു. മഴ പയ്യുന്നതിനാൽ കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ പറയും മണ്ണും ഇടിഞ്ഞ് കാറിന് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവർ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary : landslide fell on the car one death idukki

-Advertisements-