Friday, May 3, 2024
-Advertisements-
INTERNATIONAL NEWSഅമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു ; കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു ; കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ചത്

chanakya news
-Advertisements-

കോട്ടയം : യുഎസിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഏറ്റുമാനൂർ സ്വദേശികളായ സണ്ണി-റാണി ദമ്പതികളുടെ മകൻ ജാക്സൺ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സണ്ണി മകൻ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.

അതേസമയം വെടിയേറ്റതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സണ്ണിയും ഭാര്യ റാണിയും യുഎസിൽ നേഴ്‌സായി ജോലി ചെയ്തുവരികയാണ്. നാല് വർഷങ്ങൾക്ക് മുൻപാണ് സണ്ണി ഒടുവിൽ നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.

English Summary : malayali plus one student shot dead in usa

-Advertisements-