Friday, May 3, 2024
-Advertisements-
NATIONAL NEWSBengaluru Newsവിവാഹം കഴിയാതെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു ; മലയാളി യുവതിയെ കൂടെ താമസിച്ചിരുന്ന യുവാവ് പ്രഷർ...

വിവാഹം കഴിയാതെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു ; മലയാളി യുവതിയെ കൂടെ താമസിച്ചിരുന്ന യുവാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

chanakya news
-Advertisements-

ബെംഗളൂരു : ഇരുപത്തിനാലുകാരിയായ മലയാളി യുവതിയെ പങ്കാളി പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ദേവ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിക്കുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവ് (28) നെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു ബേഗുരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച് വരികയായിരുന്ന വൈഷ്ണവും ദേവയും തമ്മിൽ വഴക്കുണ്ടാവുകയും വഴക്കിനിയുടെ പ്രഷർ കുക്കർ ഉപയോഗിച്ച് ദേവയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

അടിയേറ്റ ദേവ തൽക്ഷണം മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. 2020 മുതൽ ഇരുവരും ഒരുമിച്ചാണ് താമസം. ദേവയുടെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ബന്ധുക്കൾ വിട്ടുനൽകി.

English Summary : malayali women murder bengaluru

-Advertisements-