Friday, May 3, 2024
-Advertisements-
NATIONAL NEWSBengaluru Newsധരിച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു, റോഡിൽ തലയിടിച്ച് വീണു ; ബംഗളൂരുവിലുണ്ടായ ബൈക് അപകടത്തിൽ മലയാളി യുവാവിന്...

ധരിച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു, റോഡിൽ തലയിടിച്ച് വീണു ; ബംഗളൂരുവിലുണ്ടായ ബൈക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂർ സ്വദേശികളായ അബ്ദുൽ സലാം-നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് മുസമ്മിൽ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

മുസമ്മിൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബൈക്ക് മറിയുന്നതിനിടെ ധരിച്ചിരുന്ന ഹെൽമെറ്റ് തെറിച്ച് പോകുകയും മുസമ്മിന്റെ തല റോഡിൽ ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുസമ്മിനെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് മുസമ്മിൻ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടം സംഭവിക്കാനുണ്ടായ സാഹചര്യം പോലീസ് പരിശോധിച്ച് വരികയാണ്. ബൈക്കിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടോ എന്നും പോലീസ് പരിശോധിക്കും.

English Summary : malayayali died in a bike accident in bengaluru

-Advertisements-