Monday, May 20, 2024
-Advertisements-
KERALA NEWSഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി ; വൈക്കത്ത് വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ്...

ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി ; വൈക്കത്ത് വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : ഭർത്താവുമായി അകന്ന് കഴിയുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വൈക്കം മുറിഞ്ഞപുഴ സ്വദേശി അജേഷ് (42) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയിൽ കടുത്തുരുത്തി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന വൈക്കം സ്വദേശിനിയായ വീട്ടമ്മയുമായി സഹൃദം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന ഉറപ്പിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് വിവാഹത്തിൽ നിന്നും പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

English Summary : man arrested for cheating housewife

-Advertisements-