Friday, May 17, 2024
-Advertisements-
KERALA NEWSകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുകയും ടെലഗ്രാമിലൂടെ വിൽക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുകയും ടെലഗ്രാമിലൂടെ വിൽക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുകയും ടെലഗ്രാമിലൂടെ വിൽക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുഴശ്ശേരി സ്വദേശി വിഷ്ണു (24) ആണ് അറസ്റ്റിലായത്. ആഴ്ചകളായി സൈബർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്.

ടെലഗ്രാമിൽ ഗ്രൂപ്പുകളുണ്ടാക്കി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ആവിശ്യമുള്ളവർക്ക് വിൽപ്പന നടത്തി വരികയായിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ലിങ്ക് നൽകിയതിന് ശേഷം ഗൂഗിൾ പേയിലേക്ക് പണം നൽകാൻ ആവിശ്യപെടുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോൺ പോലീസ് പിടിച്ചെടുത്തു.

English Summary : man arrested for selling porn video links via telegram porn group

-Advertisements-