Monday, May 20, 2024
-Advertisements-
KERALA NEWSAlappuzha Newsമകന്റെ വിവാഹത്തിന് വായ്പ്പയെടുത്ത പണത്തെ കുറിച്ച് രാത്രി തർക്കം നടന്നിരുന്നു ; ആലപ്പുഴയിൽ ഗൃഹനാഥൻ വീടിനുള്ളിൽ...

മകന്റെ വിവാഹത്തിന് വായ്പ്പയെടുത്ത പണത്തെ കുറിച്ച് രാത്രി തർക്കം നടന്നിരുന്നു ; ആലപ്പുഴയിൽ ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ, ഈ മാസം വിവാഹം നടക്കാനിരുന്ന മകനെ കാണാനില്ല

chanakya news
-Advertisements-

ആലപ്പുഴ : കയർ ഫാക്ടറി തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സ്വദേശി സുരേഷ് കുമാർ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മകനും സുരേഷ്കുമാറും തമ്മിൽ വാക്കേറ്റം നടന്നതായി ഭാര്യ മിനിമോൾ പോലീസിനോട് പറഞ്ഞു. അതേസമയം ഇവരുടെ മകൻ നിഖിലിനെ കാണാനില്ല.

ചവിട്ട് പടിയിൽ നിന്നും വീണതിനെ തുടർന്ന് മിനിമോൾ കാലൊടിഞ്ഞ് കിടപ്പിലാണ്. രാത്രി അച്ഛനും മകനും തമ്മിൽ വഴക്കിടുന്നത് അടുത്ത മുറിയിൽ കിടക്കുന്ന മിനിമോൾ കേട്ടിരുന്നു. രാവിലെ ഏറെ വൈകിയിട്ടും ഭർത്താവ് ഉണരാത്തതിനെ തുടർന്ന് മിനിമോൾ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം 28ന് മകൻ നിഖിലിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹ ആവശ്യത്തിനായി വായ്പ്പയെടുത്ത പണത്തെ ചൊല്ലിയാണ് നിഖിലും സുരേഷ്കുമാറും വഴക്കിട്ടത്. വഴക്കിനിടയിൽ നിഖിൽ സുരേഷ്കുമാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

English Summary : man found dead in alappuzha son missing

-Advertisements-