Monday, May 20, 2024
-Advertisements-
KERALA NEWSAlappuzha Newsരാജേന്ദ്രൻ പണമിടപാട് സ്ഥാപനം നടത്തി വരികയായിരുന്നു ; ഗൃഹനാഥനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി,...

രാജേന്ദ്രൻ പണമിടപാട് സ്ഥാപനം നടത്തി വരികയായിരുന്നു ; ഗൃഹനാഥനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

ആലപ്പുഴ : ഹരിപ്പാടിൽ ഗൃഹനാഥനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ സ്വദേശി രാജേന്ദ്രൻ നായർ (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കുളത്തിൽ മൃതദേഹം കണ്ടതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച രാജേന്ദ്രൻ നായർ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തി വരികയായിരുന്നു. രാജേന്ദ്രൻ മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : man found dead in harippad temple

-Advertisements-