Friday, May 3, 2024
-Advertisements-
KERALA NEWSസിനിമയിൽ അഭിനയിക്കാനെത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം ; സിനിമ പ്രവർത്തകൻ അറസ്റ്റിൽ

സിനിമയിൽ അഭിനയിക്കാനെത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം ; സിനിമ പ്രവർത്തകൻ അറസ്റ്റിൽ

chanakya news
-Advertisements-

കോട്ടയം : സിനിമയിൽ അഭിനയിക്കാനെത്തിയ പതിനൊന്ന് വയസുകാരിക്കെതിരെ ലൈംഗതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം കങ്ങഴ സ്വദേശി റെജി (51) ആണ് അറസ്റ്റിലായത്. സിനിമ ഷൂട്ടിംഗ് നടക്കുന്ന സെറ്റിലെത്തിയ പെൺകുട്ടിയാണ് ലൈംഗീകാതിക്രമത്തിന് ഇരയായത്.

സിനിമയിൽ അഭിനയിക്കാനായി എത്തിയ പെൺകുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ജോലി ചെയ്തുവരുന്ന ആളാണ് റെജി.

കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയതായിരുന്നു ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി. സംഭവത്തിൽ റെജിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

English Summary : man was arrested for sexually assaulting a girl who came to act in a movie

-Advertisements-