Friday, May 3, 2024
-Advertisements-
KERALA NEWSസുരഭിയേയും ഷെറിനെയും മുൻനിർത്തിയാണ് കച്ചവടം നടത്തിയിരുന്നത് ; കുന്നംകുളത്തെ സ്വകര്യ ലോഡ്ജിൽ നിന്നും രണ്ട് യുവതികളുൾപ്പടെ...

സുരഭിയേയും ഷെറിനെയും മുൻനിർത്തിയാണ് കച്ചവടം നടത്തിയിരുന്നത് ; കുന്നംകുളത്തെ സ്വകര്യ ലോഡ്ജിൽ നിന്നും രണ്ട് യുവതികളുൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

തൃശൂർ : കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും മാരക ലഹരിമരുന്നുമായി യുവതികൾ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദേശികളായ ഷെഫീഖ്,അനസ്,ആലപ്പുഴ സ്വദേശിനി ഷെറിൻ,കൊല്ലം സ്വദേശിനി സുരഭി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

ലോഡ്ജിന് സമീപത്ത് സംശയാസ്പദമായ രീതിയിൽ കണ്ട യുവതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വോഡും പോലീസും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.

kunnamkulam mdma case
സുരഭിയേയും,ഷെറിനേയും മുൻനിർത്തിയാണ് ഷെഫീഖും അനസും ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. കേരളത്തിന് പുറത്ത് നിന്നും എത്തിക്കുന്ന ലഹരിമരുന്ന്. സുരഭിയും,ഷെറിനും ചേർന്നാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്.

English Summary : mdma selling girls and friends arrested

-Advertisements-