Saturday, April 27, 2024
-Advertisements-
KERALA NEWSനിശാന്ധതയുടെ കാവൽക്കാർ എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത് ; പതിനഞ്ച് ലക്ഷം രൂപയുടെ മാരക മയക്ക് മരുന്നുമായി...

നിശാന്ധതയുടെ കാവൽക്കാർ എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത് ; പതിനഞ്ച് ലക്ഷം രൂപയുടെ മാരക മയക്ക് മരുന്നുമായി യുവതിയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : മട്ടാഞ്ചേരി കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയിരുന്ന യുവതിയേയും, യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി ഇസ്തിയാഖ് (26) ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി അഹാന (26) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ‘നിശാന്ധതയുടെ കാവൽക്കാരൻ’ എന്ന പേരിലാണ് ഇവർ ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 194 ഗ്രാം എംഡിഎംഎ യും ഒമ്പതിനായിരം രൂപയും ഐഫോൺ ഉൾപ്പടെ നാല് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

മാസങ്ങളായി ഇരുവരും ചേർന്ന് ഇടപ്പള്ളി,മട്ടാഞ്ചേരി എന്നിവടങ്ങളിൽ ലഹരി വിൽപ്പന നടത്തിയിരുന്ന
ഇരുവരേയും പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.

English Summary : two members of drug gang arrested with mdma

-Advertisements-