Monday, May 20, 2024
-Advertisements-
KERALA NEWSആരോമലിന് പത്ത് മാസം മാത്രമാണ് പ്രായം ; പാലക്കാട് യുവതിയേയും രണ്ട് കുട്ടികളേയും കിണറ്റിൽ വീണ്...

ആരോമലിന് പത്ത് മാസം മാത്രമാണ് പ്രായം ; പാലക്കാട് യുവതിയേയും രണ്ട് കുട്ടികളേയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

പാലക്കാട് : ചിറ്റിലഞ്ചേരിയിൽ അമ്മയേയും രണ്ട് കുട്ടികളേയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലകുളം നെന്മാറ കുമരം പുത്തൂർ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), രണ്ടുവയസുകാരിയായ മകൾ അനുഗ്രഹ, പത്ത് മാസം പ്രായമുള്ള മകൻ ആരോമൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികളുടെ മൃതദേഹങ്ങൾ മുങ്ങിയ നിലയിലും ഐശ്വര്യയുടെ മൃതദേഹം കിണറ്റിനുള്ളിൽ പൊങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ആലത്തൂർ അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കീഴ്പ്പടം സ്വദേശി പരേതനായ ശംഭു കുമാറിന്റെയും പുഷ്പലതയുടേയും മകളാണ് ഐശ്വര്യ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : mother and children found dead in palakkad

-Advertisements-