Friday, May 17, 2024
-Advertisements-
KERALA NEWSകാറ്റ് നിറച്ച സിറിഞ്ച് കുത്തിവെയ്ക്കുകയായിരുന്നു ; പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി...

കാറ്റ് നിറച്ച സിറിഞ്ച് കുത്തിവെയ്ക്കുകയായിരുന്നു ; പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന്റെ പെൺ സുഹൃത്ത് അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട : പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതിയെ നേഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിന്റെ പെൺ സുഹൃത്ത് അറസ്റ്റിൽ. പുല്ലുകുളങ്ങര സ്വദേശിനി അനുഷ (25) ആണ് അറസ്റ്റിലായത്. പ്രസവത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കായംകുളം കരിയിലകുളങ്ങര സ്വദേശിനി സ്നേഹ (24) നെയാണ് അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചത്.

നാല് ദിവസം മുൻപാണ് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അനുഷ നേഴ്‌സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയത്. തുടർന്ന് സ്നേഹ കിടക്കുകയായിരുന്ന മുറിയിലെത്തിയ ശേഷം ഒഴിഞ്ഞ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തുകയായിരുന്നു. വായു രക്ത ധമനിയിൽ പ്രവേശിച്ചാൽ മരണം സംഭവിക്കുമെന്ന് ഫാർമസിസ്റ്റായ അനുഷ മനസിലാക്കിയിരുന്നതായാണ് വിവരം.

വായു കുത്തിവെച്ചതിന് പിന്നാലെ സ്നേഹയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അത്യാഹിതം സംഭവിച്ചില്ല. അതേസമയം അനുഷ സ്നേഹയുടെ മുറിയിൽ നിന്നും പുറത്ത് പോകുന്നത് ആശുപത്രി ജീവനക്കാർ കാണുകയും സംശയത്തെ തുടർന്ന് തടഞ്ഞ് വെയ്ക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി അനുഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ അനുഷ സ്നേഹയുടെ ഭർത്താവിന്റെ സുഹൃത്ത് ആണെന്നാണ് ലഭിക്കുന്ന വിവരം.

English Summary : murder attempt dreesed as nurse at pathanamthitta

-Advertisements-