Wednesday, May 1, 2024
-Advertisements-
KERALA NEWSലണ്ടനിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷിംജ ; കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി...

ലണ്ടനിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷിംജ ; കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു

chanakya news
-Advertisements-

എറണാകുളം : ചികിത്സയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളിയും നഴ്‌സുമായ യുവതി മരിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശിനി ഷിംജ ജേക്കബ് (35) ആണ് മരിച്ചത്. റോയൽ ലണ്ടൻ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു ഷിംജ.

വിട്ടുമാറാത്ത വയറുവേദന അനുഭവപെട്ടതോടെ ജോലിയിൽ നിന്നും അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു. തുടർന്ന് ചികിത്സ ആരംഭിക്കുന്നതിന് മുൻപ് ഇക്കഴിഞ്ഞ ശനിയാഴ്ച കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് ഷിംജ മരണപെട്ടതെന്നാണ് വിവരം.

സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തിയ ഷിംജ പഠനത്തിന് ശേഷം ജോലി ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് വർക്ക് വിസയിൽ വീണ്ടും യുകെയിൽ എത്തുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഷിംജ ലണ്ടൻ റോയൽ ആശുപത്രിയിൽ ജോലിചെയ്ത് വരികയാണ്.

Emglish Summary : nurse who came to india for treatment passed away

-Advertisements-