Friday, May 3, 2024
-Advertisements-
KERALA NEWSരണ്ട് വിവാഹം കഴിച്ച അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു ; നഴ്‌സിന്റെ വേഷം ധരിച്ച് ആശുപത്രിയിലെത്തി യുവതിയെ...

രണ്ട് വിവാഹം കഴിച്ച അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു ; നഴ്‌സിന്റെ വേഷം ധരിച്ച് ആശുപത്രിയിലെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കാൻ

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ലയിൽ പ്രസവത്തിന് ശേഷം ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കാനാണ് കൊലപാതക ശ്രമം നടത്തിയതെന്ന് കേസിലെ പ്രതിയായ പുല്ലുകുളങ്ങര സ്വദശിനി അനുഷ (25) പൊലീസിന് മൊഴി നൽകി. യുവതിയുടെ ഭർത്താവ് അരുണും അനുഷയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പോലീസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കേസിനസപദമായ സംഭവം നടന്നത്. പുല്ലുകുളങ്ങര സ്വദേശിനിയായ സ്നേഹ പ്രസവത്തിന് ശേഷം ആശുപത്രിയിൽ കഴിയുകയായിരുന്നു. നഴ്‌സിന്റെ വേഷം ധരിച്ച് എത്തിയ അനുഷ കാറ്റ് നിറച്ച സിറിഞ്ച് ഉപയോഗിച്ച് സ്നേഹയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്നേഹയുടെ മുറിയിൽ നിന്നും പുറത്ത് പോകുന്ന അനുഷയെ സംശയത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്തിന്റെ സഹോദരിയാണ് അനുഷ. രണ്ട് തവണ വിവാഹിതയായ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. അരുണിനൊപ്പം ജീവിക്കുന്നതിനായാണ് സ്നേഹയെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. കൃത്യമായ ആസൂത്രണം ഇതിന് പിന്നിൽ നടന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ അരുണിന് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

English Summary : murder attempt dreesed as nurse update

-Advertisements-