Friday, May 3, 2024
-Advertisements-
NATIONAL NEWSBengaluru Newsമെട്രോയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ ; ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, മക്കളെ നന്നായി നോക്കണമെന്ന്...

മെട്രോയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ ; ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, മക്കളെ നന്നായി നോക്കണമെന്ന് സഹോദരന് മെസ്സേജ് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

ബെംഗളൂരു : ഭാര്യയുടെ പീഡനം സഹിക്കാനാവാതെ ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു തുംകൂർ തിപ്പത്തുരു സ്വദേശി മഞ്ജുനാഥ് (38) ആണ് മരിച്ചത്. ബെംഗളൂരു മെട്രോയിലെ ജീവനക്കാരനായിരുന്നു മഞ്ജുനാഥ്. ഭാര്യ പ്രിയങ്ക നിരന്തരം മഞ്ജുനാഥിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം. ഇതേ തുടർന്ന് മഞ്ജുനാഥ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു.

പത്ത് വർഷം മുൻപാണ് പ്രിയങ്കയും, മഞ്ജുനാഥും വിവാഹിതരായത്. വിവാഹ ശേഷം പ്രിയങ്ക മഞ്ജുനാഥിനെ ഗ്രാമവാസിയെന്ന് വിളിച്ച് പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നു. ഗ്രാമവാസിയായ മഞ്ജുനാഥിനൊപ്പം ജീവിക്കാൻ കഴിയില്ലെന്നും ഭാര്യ പ്രിയങ്ക പറഞ്ഞിരുന്നു. കൂടാതെ മഞ്ജുനാഥിന്റെ സമ്പാദ്യം മുഴുവനും പ്രിയങ്ക തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് താൻ ജീവനൊടുക്കുകയായാണെന്ന് സഹോദരന് ഓഡിയോ സന്ദേശം അയച്ചതിന് പിന്നാലെയാണ് മഞ്ജുനാഥ് ജീവനൊടുക്കിയത്. അവളോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്നും തന്റെ മക്കളെ നന്നായി നോക്കണമെന്നും സഹോദരന് അയച്ച സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ ഭാര്യ പ്രിയങ്കയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : Namma Metro engineer committed suicide

-Advertisements-