Saturday, May 4, 2024
-Advertisements-
KERALA NEWSനവകേരള സദസിന് ഒരു കോടിയുടെ ആഡംഭര ബസ് നിർമ്മിക്കുന്നത് ചിലവ് കുറയ്ക്കാൻ വേണ്ടിയാണെന്ന് മന്ത്രി ആന്റണി...

നവകേരള സദസിന് ഒരു കോടിയുടെ ആഡംഭര ബസ് നിർമ്മിക്കുന്നത് ചിലവ് കുറയ്ക്കാൻ വേണ്ടിയാണെന്ന് മന്ത്രി ആന്റണി രാജു

chanakya news
-Advertisements-

തിരുവനന്തപുരം : നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ ഒരു കോടി രൂപയുടെ ആഡംബര ബസ് ഒരുക്കുന്നത് ചിലവ് ചുരുക്കാൻ വേണ്ടിയാണെന്ന് മന്ത്രി ആന്റണി രാജു. ട്രാഫിക്ക് ജാം ഒഴിവാക്കാനും ചിലവ് ചുരുക്കാനും വേണ്ടിയാണ് ബസ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉൾപ്പടെ 21 മന്ത്രിമാർ 21 കറുകളിലായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്‌താൽ പൈലറ്റ് വാഹനവും, എസ്‌കോട്ട് വാഹനങ്ങളും ഉൾപ്പടെ 75 വാഹനങ്ങൾ വേണം ഇത്രയും വാഹനത്തിന് എത്ര ചിലവ് വരുമെന്നും മന്ത്രി ചോദിച്ചു. ബസിൽ ആഡംബരങ്ങൾ ഒന്നും ഇല്ലെന്നും ശുചിമുറി മാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഒന്നരമാസം 75 വാഹനങ്ങൾ ഓടിച്ചാൽ ചെലവ് വളരെ കൂടുതലായിരിക്കുമെന്നും ബസിൽ യാത്ര ചെയ്യുമ്പോൾ ചിലവ് കുറവായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവ കേരള സദസിന് ഉപയോഗിക്കുന്ന ബസ് പിന്നീട ബജറ്റ് ടൂറിസത്തിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പതിനെട്ടാം തീയതി ആരംഭിക്കുന്ന നവകേരള സദസ് യാത്രയ്ക്ക് വേണ്ടിയുള്ള ബസിന്റെ നിർമ്മാണം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.

English Summary : navakerala sadas bus

-Advertisements-