Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ച അറുപതുകാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ച അറുപതുകാരൻ അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : മാന്നാറിൽ സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്ന് പിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ചെന്നിത്തല സ്വദേശി സുകുമാരൻ (60) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് ചുമത്തി മാന്നാർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വൈകുന്നേരം സ്‌കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തിയ ശേഷം പ്രതി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു.

മാന്നാർ പോലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : old man arrested in pocso case

-Advertisements-