Monday, May 13, 2024
-Advertisements-
KERALA NEWSരാത്രി ഫാമിൽ കഴിയാൻ കുട്ടികളെ നിർബന്ധിച്ചിരുന്നു ; ശീതളപാനിയത്തിൽ മദ്യം കലർത്തി കുട്ടികളെ ലൈംഗീക പീഡനത്തിന്...

രാത്രി ഫാമിൽ കഴിയാൻ കുട്ടികളെ നിർബന്ധിച്ചിരുന്നു ; ശീതളപാനിയത്തിൽ മദ്യം കലർത്തി കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : ശീതള പാനിയത്തിൽ മദ്യം കലർത്തി നൽകി കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പന്നി ഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം സ്വദേശി ബൈജു (52) ആണ് അറസ്റ്റിലായത്. കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ചടയമംഗലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇളമാട് ഇടത്തറയിൽ രണ്ട് വർഷങ്ങൾക്ക് മുൻപാണ് ബൈജു വസ്തു വാങ്ങിയത്. തുടർന്ന് പന്നി ഫാം നടത്തി വരികയായിരുന്നു. ഇതിനിടെ ഫാമിലെ ജോലികൾക്കായി സമീപത്തുള്ള കുട്ടികളെ വിളിച്ച് വരുത്തുകയും അവർക്ക് ഭക്ഷണം വാങ്ങിച്ച് നൽകിയും ശീതള പാനിയത്തിൽ മദ്യം കലർത്തി നൽകി ബോധരഹിതരാക്കി പീഡിപ്പിക്കുകയായിരുന്നു.

രാത്രികാലങ്ങളിൽ കുട്ടികളോട് ഫാമിൽ താമസിക്കാൻ ബൈജു നിർബന്ധിച്ചിരുന്നു. കുട്ടികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചിരുന്നതായും പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.

കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ബൈജുവിനെ പോലീസ് ചടയമംഗലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

-Advertisements-