Saturday, May 4, 2024
-Advertisements-
Himachalസൈന്യം ഹിമാലയം പോലേ നിൽക്കുന്നിടത്തോളം കാലം രാജ്യം സുരക്ഷിതമായിരിക്കും ; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി...

സൈന്യം ഹിമാലയം പോലേ നിൽക്കുന്നിടത്തോളം കാലം രാജ്യം സുരക്ഷിതമായിരിക്കും ; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഹിമാചൽ : ലെപ്ചയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണെന്ന് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുള്ള സംഘർഷങ്ങൾക്കിടയിലും അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുന്ന സൈന്യത്തിന്റെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതീക്ഷകൾ വർദ്ധിക്കുകയാണെന്നും അതൊരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയാണ് അതിൽ നിങ്ങൾക്ക് വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.

കഴിഞ്ഞ 35 വർഷത്തോളമായി താൻ ദീപാവലി ആഘോഷിക്കാറുള്ളത് സൈനികർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബം ഉള്ളിടത്താണ് ഉത്സവം ആഘോഷിക്കാറുള്ളത് എന്ന് പറയുന്നു. എന്നാൽ നിങ്ങൾ കുടുംബാംഗങ്ങളിൽ നിന്നും അകന്ന് അതിർത്തിയിൽ കഴിയുന്നു. കുടുംബത്തിൽ നിന്നും അകന്ന് ദീപാവലി ആഘോഷിക്കുന്ന സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കർത്തവ്യത്തോടുള്ള സമർപ്പണത്തിന്റെ പരകോടിയാണ് അത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary : pm modi celebrate diwali with indian army

-Advertisements-