Thursday, May 2, 2024
-Advertisements-
KERALA NEWSKannur Newsഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത് ; പതിനാലുകാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ...

ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത് ; പതിനാലുകാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : ഇൻസ്റ്റഗ്രാമിലോടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പണവും സ്വർണവും ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവും വിദ്യാർത്ഥിയും അറസ്റ്റിൽ. തളിപ്പറമ്പ് തൃച്ചംബരം സ്വദേശി ആദിത്യൻ (18), സുഹൃത്തായ വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത്.

ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുമായി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു.

നിരന്തരം ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : pocso case kannur 2 arrest

-Advertisements-