Sunday, May 5, 2024
-Advertisements-
NATIONAL NEWSവലയിട്ടപ്പോൾ കുടുങ്ങിയത് വലിയ മീൻ ; മീനാണെന്ന് കരുതി ഡോൾഫിനെ പിടിച്ച് കറിവെച്ച് കഴിച്ച യുവകൾക്കെതിരെ...

വലയിട്ടപ്പോൾ കുടുങ്ങിയത് വലിയ മീൻ ; മീനാണെന്ന് കരുതി ഡോൾഫിനെ പിടിച്ച് കറിവെച്ച് കഴിച്ച യുവകൾക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ

chanakya news
-Advertisements-

ഉത്തർപ്രദേശ് : മീനാണെന്ന് കരുതി ഡോൾഫിനെ പിടിച്ച് കറിവെച്ച് കഴിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോൾഫിനെ പിടികൂടുന്നതും ചുമലിലേറ്റി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് നടപടി.

ഡോൾഫിനെ പാചകം ചെയ്ത് കഴിച്ചതിന് പിന്നാലെ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. യമുന നദിയിൽ നിന്നാണ് ഇവർ മീൻ ആണെന്ന് കരുതി ഡോൾഫിനെ പിടികൂടി കറിവെച്ച് കഴിച്ചത്.

ഡോൾഫിനെ ചുമലിലേറ്റി പോകുന്നതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തിയത്. തുടർന്ന് ദൃശ്യങ്ങൾ വൈറലായതോടെ ഫോറസ്റ്റ് റേഞ്ചർ രവീന്ദ്രകുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്.

വന്യജീവി സംരക്ഷണ നിയം 1972 പ്രകാരം സംരക്ഷിക്കപ്പെടേണ്ട ജീവിയാണ് ഡോൾഫിൻ. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. ബാക്കിയുള്ള മൂന്ന് പേർ ഒളിവിലാണെന്നാണ് വിവരം.

English Summary : police case eat dolphin after catching it from yamuna

-Advertisements-