Saturday, May 4, 2024
-Advertisements-
KERALA NEWSനൈറ്റ് ഡ്യൂട്ടിയിലിരുന്ന പോലീസുകാരനെ പോലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണം...

നൈറ്റ് ഡ്യൂട്ടിയിലിരുന്ന പോലീസുകാരനെ പോലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

തൃശൂർ : പോലീസ് സ്റ്റേഷനിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണനാണ് മരിച്ചത്. പോലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ഗീതു കൃഷ്ണൻ കുറച്ച് നാളുകളായി തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിൽ ജോലിചെയ്തുവരികയാണ്.

ഗീതു കൃഷ്ണന് സാമ്പത്തിക ബാധ്യതയുള്ളതായാണ് വിവരം. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സഹപ്രവർത്തകരോട് സാമ്പത്തിക ബാധ്യതകളെ കുറിച്ച് സംസാരിച്ചതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം ഗീതു കൃഷ്ണന് നൈറ്റ് ഡ്യുട്ടിയായിരുന്നു. പുലർച്ചയോടെയാണ് ജീവനൊടുക്കിയത്.

English Summary : police men found died thrissur

-Advertisements-