Wednesday, September 11, 2024
-Advertisements-
INTERNATIONAL NEWSഗർഭിണിയായ മീരയുടെ വയറിനാണ് വെടിയേറ്റത് ; അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ

ഗർഭിണിയായ മീരയുടെ വയറിനാണ് വെടിയേറ്റത് ; അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ

chanakya news

ന്യുയോർക്ക് : യുഎസിലെ ഷിക്കാഗോയിൽ മലയാളി യുവതിക്ക് വെടിയേറ്റു. കോട്ടയം ഉഴവന്നൂർ സ്വദേശികളായ എബ്രഹാം-ലാലി ദമ്പതികളുടെ മകൾ മീര (32) നാണ് വെടിയേറ്റത്. മീരയുടെ ഭർത്താവ് അമൽ റെജിയാണ് വെടിയുതിർത്തത്. വയറ്റിലും താടിയെല്ലിനും വെടിയേറ്റ മീരയുടെ നില ഗുരുതരമായി തുടരുകയാണ് ബന്ധുക്കൾ പറഞ്ഞു.

വെടിയേറ്റതിനെ തുടർന്ന് വയറ്റിലുണ്ടായ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല. ഗർഭിണിയായ മീരയുമായി ഭർത്താവ് അമൽ റെജി വഴക്കിടുകയും തുടർന്ന് വെടിയുതിരിക്കുകയുമായിരുന്നു. ഏറ്റുമാനൂർ അഴക്കുളം സ്വദേശിയാണ് അമൽ റെജി.

സംഭവത്തിന് പിന്നാലെ അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. മീരയും മീരയുടെ സഹോദരിയും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. മീരയ്ക്ക് മേരെ അമൽ റെജി വെടിയുതിർക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

English Summary : pregnant woman from kerala is in critical condition after being shot in the united states