Thursday, May 2, 2024
-Advertisements-
KERALA NEWSവെടിയുതിർത്തത് പത്ത് തവണ, മീരയുടെ വയറ്റിലുള്ള കുഞ്ഞിന്റെ ജീവനെടുത്തത് വാരിയെല്ലിൽ തുളച്ച് കയറിയ വെടിയുണ്ട ;...

വെടിയുതിർത്തത് പത്ത് തവണ, മീരയുടെ വയറ്റിലുള്ള കുഞ്ഞിന്റെ ജീവനെടുത്തത് വാരിയെല്ലിൽ തുളച്ച് കയറിയ വെടിയുണ്ട ; അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

chanakya news
-Advertisements-

കോട്ടയം : യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി. കോട്ടയം ഉഴവന്നൂർ സ്വദേശിനി മീര (32) നെ കഴിഞ്ഞ ദിവസം വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസം ഗർഭിണിയായ മീരയുടെ വയറിനാണ് ഭർത്താവ് ഏറ്റുമാനൂർ സ്വദേശിയായ അമൽ റെജി വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ മീര ഷിക്കാഗോയിലെ ഇലിനോയ് ലൂഥൻ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം മീരയുടെ ഗർഭസ്ഥ ശിശു അമിത രക്തസ്രാവത്തെ തുടർന്ന് മരണപെട്ടതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അമൽ റെജി മീരയ്ക്ക് നേരെ വെടിയുതിർത്തത്. പത്ത് തവണയാണ് ഇയാൾ ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത്. മീരയുടെ കണ്ണിനും,വാരിയേലിനും വെടിയേറ്റു. സംഭവം നടന്നയുടൻ പോലീസെത്തി അമൽ റെജിയെ അറസ്റ്റ് ചെയ്തിരുന്നു.

നഴ്‌സായി ജോലി ചെയ്തിരുന്ന മീര ഒന്നര വർഷം മുൻപാണ് അമേരിക്കയിലെത്തുന്നത്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. മീരയുടെ സഹോദരങ്ങളുടെ പേര് പറഞ്ഞാണ് വെടിയുതിർത്തതെന്നും റിപ്പോർട്ടുകളുണ്ട്.

English Summary : pregnant woman from kerala is in critical condition after being shot in the united states

-Advertisements-