Friday, May 17, 2024
-Advertisements-
KERALA NEWSരാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് ; വയനാട്...

രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് ; വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

വയനാട് : സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ബത്തേരി വാകേരിയിലാണ് സംഭവം നടന്നത്. നാട്ടിലിറങ്ങിയ കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. വാകേരി മൂടകൊല്ലി സ്വദേശി പ്രജീഷ് (30) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.

രാവിലെ പുല്ല് വെട്ടാൻ പോയ പ്രജീഷിനെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് പോയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ വേർപെട്ട നിലയിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

വനത്തോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലാണ് കടുവ ഇറങ്ങിയത്. അപ്രതീക്ഷിതമായ കടുവയുടെ അക്രമണമുണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ. വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

English Summary : youth killed in tiger attack in wayanad bathery

-Advertisements-