Thursday, May 2, 2024
-Advertisements-
KERALA NEWS2021 ൽ വയനാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി കയറിയ ഓട്ടോ റിക്ഷ അപകടത്തിൽപെട്ട് ഡ്രൈവറും യാത്രക്കാരിയും...

2021 ൽ വയനാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി കയറിയ ഓട്ടോ റിക്ഷ അപകടത്തിൽപെട്ട് ഡ്രൈവറും യാത്രക്കാരിയും മരിച്ചു

chanakya news
-Advertisements-

വയനാട് : കൽപ്പറ്റയിൽ ഓട്ടോ റിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരിയും മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷരീഫ്, യാത്രക്കാരി അമ്മിണി എന്നിവരാണ് മരിച്ചത്. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തിയത്. 2021 ൽ വയനാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ കയറുകയും കുറച്ച് ദൂരം യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് രാഹുൽഗാന്ധി ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും രാഹുൽഗാന്ധി കുറിപ്പിൽ പറയുന്നു.

English Summary : rahul gandhi remembering auto rickshaw driver who died in an accident at wayanad

-Advertisements-